04:37am 10 November 2026
NEWS
കപ്പൽ മുങ്ങിയതിന് എൽ.ഡി.എഫിനെ പഴിക്കുംപോലെയാണ് ദേശീയപാത തകർന്നതിന് സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തുന്നതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ
25/05/2025  05:21 PM IST
nila
കപ്പൽ മുങ്ങിയതിന് എൽ.ഡി.എഫിനെ പഴിക്കുംപോലെയാണ് ദേശീയപാത തകർന്നതിന് സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തുന്നതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ

 

കപ്പൽ മുങ്ങിയതിന് എൽ.ഡി.എഫിനെ പഴിക്കുംപോലെയാണ് ദേശീയപാത തകർന്നതിന് സംസ്ഥാന സർക്കാരിനെ കേൺ​ഗ്രസ് കുറ്റപ്പെടുത്തുന്നതെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ. ദേശീയപാത സംബന്ധിച്ച് കോൺ​ഗ്രസിന്റെ പ്രചാരണം ജനം തള്ളിക്കളയുമെന്നും എഴുകോണിൽ കെസിഎ ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മാണോദ്​ഘാടനത്തിനെത്തിയ മന്ത്രി വ്യക്തമാക്കി. ഏതു സ്ഥലത്തും പാലവും പാതയും തകരുന്നതിന് കാരണമാകുക നിർമ്മാണത്തിലെ പിഴവോ പരിസ്ഥിതി പ്രശ്നങ്ങളോ ആകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

മലപ്പുറത്ത് ദേശീയപാത തകർന്നതിൽ കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്താൻ സംസ്ഥാന സർക്കാർ തയ്യാറായിട്ടില്ല. കേന്ദ്ര സർക്കാരിന്റെ ഏജൻസിയാണ് ദേശീയപാത നിർമ്മിക്കുന്നത്. അവർ കരാർ നൽകിയിരിക്കുകയാണ്. നിർമ്മാണത്തിലുണ്ടായ പിഴവുകൾ അന്വേഷിക്കേണ്ടതും പരിശോധിക്കേണ്ടതും കേന്ദ്രസർക്കാരാണെന്നും ഇതിനെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു. പാത നിർമ്മാണത്തിനായി സ്ഥലം ഏറ്റെടുക്കാൻ ആറായിരം കോടി നൽകി എന്നത് മാത്രമാണ് സംസ്ഥാന സർക്കാരിന്റെ പങ്കെന്നും കെ എൻ ബാല​ഗോപാൽ പറഞ്ഞു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img